

ചിറ്റാരിപ്പറമ്പ് മാരത്തോൺ '26
(VOICE OF 87 ൻ്റെ കായിക വിഭാഗം ബാനറിൽ നടത്തുന്ന ദീർഘദൂര ഓട്ട മത്സരം)
കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ചിറ്റാരിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് വോയ്സ് ഓഫ് 87 എന്ന സാംസ്കാരിക സംഘടന നിശ്ചയിച്ചിരിക്കുന്ന ചിറ്റാരിപ്പറമ്പ് മാരത്തോൺ 2026 മെയ് 17 ന് ഞായറാഴ്ച പ്ലാഗ് ഓഫ് ചെയ്യുന്നതോടെ കണ്ണൂരിൻ്റെ കായിക ഭൂമികയിൽ ചിറ്റാരിപ്പറമ്പും ശ്രദ്ധ നേടാൻ പോകുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക വേദികൾ, വ്യാപാരി- വ്യവസായി മേഖലയിലെ സംഘടനകൾ, കായിക പ്രേമികൾ, നല്ലവരായ നാട്ടുകാർ തുടങ്ങി, എല്ലാവരുടേയും നിറഞ്ഞ സഹകരണത്തോടെയാണ് ചിറ്റാരിപ്പറമ്പ് മാരത്തോൺ '26 ഞങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.
"CLEAN CHITTARIPARAMBA" ആപ്തവാക്യമായി സ്വീകരിച്ച് സംഘടിപ്പിക്കുന്ന ഈയൊരു കായിക മാമാങ്കം വരുംവർഷങ്ങളിലും കായിക പ്രേമികളിൽ നിറഞ്ഞ പ്രതീക്ഷ നൽകുമെന്നതിൽ യാതൊരു സംശയവുമില്ല !
നിശ്ചയിക്കപ്പെട്ട റൂട്ടിലൂടെ മാരത്തോണിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ കടന്നുപോകുമ്പോൾ ഒരു നാടിൻ്റെ പ്രാർത്ഥനയും, പ്രോത്സാഹനവും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ചിറ്റാരിപ്പറമ്പ് മാരത്തോണിൽ 5000 ത്തിന് മുകളിൽ കായിക പ്രേമികൾ അണിനിരക്കുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.
മത്സരത്തിന് ശേഷം നടക്കുന്ന സാസ്കാരിക സദസ്സിലും, അനുബന്ധ പരിപാടികളിലും എല്ലാവരുടേയും പിന്തുണയും, നിറഞ്ഞ പങ്കാളിത്തവും സഹകരണവും, കലയേയും കായിക മേഖലയെയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നല്ലവരായ നാട്ടുകാരിൽ നിന്നും സ്നേഹപൂർവ്വം ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.

2026 മെയ് 17 ഞായറാഴ്ച രാവിലെ 6 മണിക്ക് മാരത്തോൺ ആരംഭിക്കുന്നു
10.5 K മാരത്തോൺ റൂട്ട്
ചിറ്റാരിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരം - ചിറ്റാരിപ്പറമ്പ് ടൗൺ - ഇരട്ടകുളങ്ങര - 14 ആം മൈൽ - മണ്ണന്തറ - മാനന്തേരി സത്രം- മാനന്തേരി പോസ്റ്റ് ഓഫീസ് - കരിന്തിരി മൊട്ട - പാകിസ്ഥാൻ പീടിക - 12 ആം മൈൽ -
ഒടുവിൽ ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറിസ്കൂൾ പരിസരം സമാപിക്കുന്നു.
Registration fee: Rs 500
5 K മാരത്തോൺ റൂട്ട്
ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം - ചിറ്റാരിപ്പറമ്പ് ടൗൺ - ഇരട്ടകുളങ്ങര - 14 ആം മൈൽ - മണ്ണന്തറ - മാനന്തേരി സത്രം പരിസരം ഒടുവിൽ ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം സമാപിക്കുന്നു.
Registration fee : Rs 300
3 K മാരത്തോൺ
12 വയസ്സിന് മുകളിൽ 15 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക്
റൂട്ട്: ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം - ചിറ്റാരിപ്പറമ്പ് ടൗൺ - ഇരട്ടകുളങ്ങര - 14 ആം മൈൽ പരിസരം
ഒടുവിൽ ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം സമാപിക്കുന്നു.
Registration fee: Rs 200
2026 മെയ് 17 ഞായറാഴ്ച രാവിലെ 6 മണിക്ക് മാരത്തോൺ ആരംഭിക്കുന്നു
ജേഴ്സി ഡിസ്ട്രിബ്യൂഷൻ 2026 മെയ് 14, 15 തീയ്യതികളിൽ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ നടത്തപ്പെടുന്നു. VOICE OF 87 സാംസ്കാരിക സമിതി ഓഫീസിലാണ് ബന്ധപ്പെടേണ്ടത്
രജിസ്ടേഷൻ ചെയ്യാനുള്ള അവസാന തീയതി 2026 മെയ് 12 ചൊവ്വാഴ്ച രാത്രി 8 മണി വരെ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് വരുന്ന മത്സരാർത്ഥികളുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
മെയ് 16, 17 തീയ്യതികളിൽ ജേഴ്സി വിതരണം ഉണ്ടാകുന്നതല്ല.
Voice of 87,
Door No: IX/449 F VATTOLI ROAD CHITTARIPARAMBA (PO) KANNUR DISTRICT 670650
Prize Money 10.5 K

Prize Money 5 K

Prize Money 3 K


K M GREESHMA
(International Athlete)
(Brand Ambassador, Chittariparamba marathon)
